കൽപറ്റ: അടുത്ത ദിവസം സ്‌കൂൾ തുറക്കാനിരിക്കെ വൈവിധ്യങ്ങളോടെ വിപണി സജീവം. കോവിഡിനെ തുടർന്ന് അടച്ചുപൂട്ടൽ മൂലം സ്‌കൂൾ വിപണി രണ്ട് വർഷം മന്ദഗതിയിലായിരുന്നു. ഇത്തവണ സ്കൂളുകൾ തുറക്കാനൊരുങ്ങുമ്പോൾ വ്യാപാരികളും ഏറെ പ്രതീക്ഷയിലാണ്. സ്കൂൾ വിപണിയിൽ പുതിയ സ്റ്റോക്കുകളെത്തിച്ചു കാത്തിരിക്കുകയാണിവർ. പ്രധാനമായും ചെറിയ കുട്ടികളെ ആകർഷിക്കുന്ന ചൈനീസ് ഉൽപന്നങ്ങളാണ് സ്കൂൾ വിപണിയിലേറെയും. ബാഗ്, ചെരുപ്പ്, കുട എന്നിവയുടെ വിലയില്‍ ഇരുപത് ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്നത്. യൂനിഫോം തുണിത്തരങ്ങള്‍ക്ക് മീറ്ററിന് 30 മുതല്‍ 40 രൂപ വരെ വില ഉയര്‍ന്നു. ഗതാഗതച്ചെലവ്, ഇന്ധനം, അസംസ്കൃത വസ്‌തുക്കളുടെ വില വര്‍ധനവും ഇതര സംസ്ഥാനങ്ങളിലെ കോവിഡ് ആശങ്കയും സ്‌കൂള്‍ വിപണിയിലെ വില വർധനക്ക് കാരണമായെന്ന് വ്യാപാരികള്‍ പറഞ്ഞു. എന്നാല്‍, ചെറുകിട കച്ചവടക്കാരെയും സാധാരണക്കാരെയുമാണ് വില വര്‍ധന പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ത്രീ ഫോള്‍ഡ് കുടക്കും കാലൻ കുടക്കും 400 മുതല്‍ 850 രൂപ വരെയാണ് വില. വര്‍ണക്കുടകള്‍ 200 രൂപ മുതല്‍ ലഭിക്കും. നല്ല സ്‌കൂള്‍ ബാഗുകള്‍ വാങ്ങാന്‍ 500 മുതല്‍ 1000 രൂപ വരെ ചെലവാകും. പെന്‍സില്‍, നോട്ട് ബുക്ക് തുടങ്ങിയവക്കെല്ലാം നേരിയ തോതില്‍ വില വര്‍ധിച്ചിട്ടുണ്ട്. 10 ശതമാനം ഡിസ്‌കൗണ്ടിൽ സഹകരണ സ്ഥാപനങ്ങളിൽ വിലക്കുറവും നൽകുന്നുണ്ട്. നല്ല കച്ചവടം ലഭിക്കുന്ന മേയ് മാസത്തിൽ നേരിയ തോതിൽ ഉണർവ് പ്രകടമാണ്. അടുത്ത ദിവസങ്ങളിലും വിപണി സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. SUNWDL13 പി.പി. മുഹമ്മദ് സർവിസില്‍ നിന്ന് വിരമിക്കുന്നു must with photo വിരമിക്കുന്നു കൽപറ്റ: മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂൾ ഹിന്ദി അധ്യാപകൻ പി.പി. മുഹമ്മദ് സർവിസില്‍ നിന്ന് മേയ് 31ന് വിരമിക്കുന്നു. കുടുംബശ്രീ വയനാട് ജില്ല മിഷന്‍ കോഓഡിനേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991ല്‍ പിണങ്ങോട് ഓര്‍ഫനേജ് ഹൈസ്‌കൂളിലാണ് ജോലിയില്‍ പ്രവേശിച്ചത്. 1998ല്‍ മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലെത്തി. 2011 മുതല്‍ അഞ്ച് വര്‍ഷമാണ് കുടുംബശ്രീ ഡി.എം.സിയായി സേവനമനുഷ്ഠിച്ചത്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ എസ്.സി.ഇ.ആര്‍.ടി പാഠപുസ്തക രചന സമിതി അംഗം, സംസ്ഥാന കരിക്കുലം ഉപസമിതി അംഗം, ജില്ല-സംസ്ഥാന റിസോഴ്‌സ് പേഴ്‌സൻ, വയനാട് ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അംഗം, കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (കെ.എസ്.ടി.യു) സംസ്ഥാന സെക്രട്ടറി, വയനാട് ജില്ല പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, മുഖപത്രമായ ഗുരുചൈതന്യം സബ് എഡിറ്റര്‍, അധ്യാപക സർവിസ് സംഘടനകളുടെ ഐക്യവേദി യു.ടി.ഇ.എഫിന്‍റെ ജില്ല കണ്‍വീനര്‍ എന്നീ നിലകളിലും പ്രവർത്തിച്ചു. എസ്.എസ്.എല്‍.സി കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ്, അധ്യാപക ഭവന്‍, പരീക്ഷകളില്‍ പ്രതിഭകളായ അധ്യാപകരുടെ മക്കള്‍ക്കുള്ള അവാര്‍ഡ് തുടങ്ങിയവ ജില്ലയില്‍ നടപ്പാക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. കുടുംബശ്രീ പ്രസ്ഥാനത്തെ ജില്ലയില്‍ ജനകീയമാക്കുന്നതിന് അഞ്ച് വര്‍ഷം നേതൃത്വം നല്‍കി. പുതുമയാര്‍ന്ന വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയതോടെ അഞ്ച് വര്‍ഷങ്ങളിലായി അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ വയനാടിന് സ്വന്തമാക്കാനായി. എം.എസ്.എസ് ജില്ല പ്രസിഡന്‍റും പൊയിലൂര്‍ ഉന്നത വിദ്യാഭ്യാസ കോംപ്ലക്‌സ് സെക്രട്ടറിയുമാണ്. ഇടുക്കി കല്ലാര്‍ ഗവ. ഹയർ സെക്കൻഡറി സ്‌കൂള്‍ പ്രധാനാധ്യാപിക എം. സല്‍മയാണ് ഭാര്യ. പനമരം ക്രസന്‍റ് എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ പി.പി. സബാഹ് മുഹമ്മദ്, മേപ്പാടി വിംസ് നഴ്സിങ് കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥി പി.പി. സലീല്‍ മുഹമ്മദ്, പിണങ്ങോട് ഡബ്ല്യു.എം.ഒ ഹയർ സെക്കൻഡറി പത്താം ക്ലാസ് വിദ്യാർഥി പി.പി. സാലിഹ് മുഹമ്മദ് എന്നിവർ മക്കളാണ്. SUNWDL1 പി.പി. മുഹമ്മദ് റോഡ് ഉദ്ഘാടനം പനമരം: സി.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് റോഡ് നവീകരിച്ചു. ഉദ്ഘാടനം പനമരം ബ്ലോക്ക് വൈസ് പ്രസിഡന്‍റ് കാട്ടി അബ്ദുൽ ഗഫൂർ നിർവഹിച്ചു. സി.എം കോളജ് മാനേജർ ടി.കെ. അബ്ദുറഹ്മാൻ ബാഖവി, പ്രിൻസിപ്പൽ ഷഹീറലി, വൈസ് പ്രിൻസിപ്പൽ സഅദ് ഖുതുബി, അബൂബക്കർ ഹാജി, സൈനുദ്ദീൻ, ഉവൈസ്, ഹനീഫ കൈതക്കൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.