ഗൂഡല്ലൂർ: ഇടതുപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി നരേന്ദ്ര മോദി സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയും സി.പി.എം, സി.പി.ഐ, വിടുതലൈ ശിരുത്തൈകൾ കക്ഷി എന്നിവ സംയുക്തമായി ഗൂഡല്ലൂരിൽ ധർണ നടത്തി. പെട്രോൾ, ഡീസൽ, പാചക വാതകം വിലവർധനവ് മൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വില നിയന്ത്രിക്കുക ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു. സി.പി.ഐ ജില്ല വൈസ് പ്രസിഡന്റ് എ.എം.ഗുണശേഖരൻ ഉദ്‌ഘാടനം ചെയ്തു. വിടുതലൈ ശിരുത്തൈകൾ കക്ഷി ജില്ല സെക്രട്ടറി കെ.സഹദേവൻ അധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ഭോജരാജൻ, ഗൂഡല്ലൂർ താലൂക്ക് സെക്രട്ടറി എ. മുഹമ്മദ്ഗനി, ഹുസൈൻ, രവിചന്ദ്രൻ, സി.പി.എം താലൂക്ക് സെക്രട്ടറി സി.കെ. മണി, എൻ.വാസു, എം.എ. കുഞ്ഞുമുഹമ്മദ്, ടി.പി. അരവിന്ദാക്ഷൻ, എ.വി.ജോസ്, ഭൂവനേശ്വരൻ, തുയിൽമേഘം, കാഞ്ചന തുടങ്ങിയവർ സംസാരിച്ചു. GDR DARNA: നരേന്ദ്ര മോദി സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയും ഇടതുപക്ഷ പാർട്ടികളും വിടുതലൈ ശിരുത്തൈകൾ കക്ഷിയും ഗൂഡല്ലൂരിൽ നടത്തിയ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.