പാലിയേറ്റിവ് സംഗമം നാളെ

must മാനന്തവാടി: ജില്ലയിലെ പെയിന്‍ ആൻഡ്​ പാലിയേറ്റിവ് വളന്റിയര്‍മാരുടെ 18ാം ജില്ലാതല സംഗമം ശനിയാഴ്ച രാവിലെ മുതല്‍ വെള്ളമുണ്ട സെന്‍റ്​ ആന്‍സ് സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 18 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന വയനാട് ഇനീഷ്യേറ്റിവ് ഇന്‍ പാലിയേറ്റിവ് കെയര്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ കാന്‍സര്‍, എയ്ഡ്‌സ്, പാരാപ്ലീജിയ, പക്ഷാഘാതം, വൃക്കരോഗം തുടങ്ങിയ മാറാരോഗികളുടെ പരിചരണം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന 14 സാമൂഹികാധിഷ്ഠിത പാലിയേറ്റിവ് കെയര്‍ യൂനിറ്റുകളാണുള്ളത്. മൂന്നു പാലിയേറ്റിവ് കേന്ദ്രങ്ങള്‍ നൂറിലധികം പേര്‍ക്ക് ഡയാലിസിസ് സൗകര്യം ഒരുക്കുന്നുണ്ട്. സംഗമം വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്‍റ്​ സുധി രാധാകൃഷ്ണനും വൈകീട്ട്​ നാലിന് സമാപന സമ്മേളനം ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ ഷംസാദ് മരക്കാരും ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ സംഘാടകരായ സാബു പി.ആന്‍റണി, എകരത്ത് മൊയ്തു ഹാജി, കെ.കെ. ചന്ദ്രശേഖരന്‍, പി.ജെ. വിന്‍സെന്‍റ്​ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.