ടി.എൻ.പി.എസ്.സി പരീക്ഷക്ക് പ്രത്യേക ബസ് സർവിസ്

ഗൂഡല്ലൂർ: ഞായറാഴ്ച നടക്കുന്ന തമിഴ്നാട് പബ്ലിക് സർവിസ് കമീഷൻ ഗ്രൂപ്പ്-2 എഴുത്തുപരീക്ഷക്ക് നീലഗിരി ജില്ലയിൽ 19 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഊട്ടിയിൽ ഒമ്പത് കേന്ദ്രങ്ങളിൽ 2550 ഉദ്യോഗാർഥികളും കുന്നൂരിൽ അഞ്ച് കേന്ദ്രങ്ങളിൽ 1544 ഉദ്യോഗാർഥികളും ഗൂഡല്ലൂരിൽ അഞ്ച് കേന്ദ്രങ്ങളിൽ 1539 പേരുമടക്കം ജില്ലയിൽ 5,633 പേരാണ് പരീക്ഷ എഴുതുന്നത്. എല്ലാ കേന്ദ്രങ്ങളിലേക്കും സർക്കാർ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗൂഡല്ലൂർ ബസ് സ്റ്റാൻഡിൽനിന്ന് ഞായറാഴ്ച രാവിലെ എട്ടുമുതൽ സർവിസ് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 9.30 മുതൽ 12.30 വരെയാണ് പരീക്ഷസമയം. ഗൂഡല്ലൂരിൽ കോഴിപ്പാലം ഗവ. കോളജാണ് പരീക്ഷകേന്ദ്രം. ഇവിടേക്ക് രണ്ട് ബസുകൾ സർവിസ് നടത്തുമെന്ന് ജില്ല കലക്ടർ എസ്.പി. അംറിത്ത് വാർത്തകുറിപ്പിൽ അറിയിച്ചു. ക്രമക്കേടും കോപ്പിയടിയും തടയാൻ മിന്നൽപരിശോധന സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.