കൽപറ്റ: കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (കെ.ജി.ഡി.എ) 55ാം സംസ്ഥാന സമ്മേളനം വെള്ളി, ശനി ദിവസങ്ങളിലായി സുല്‍ത്താന്‍ ബത്തേരിയിൽ നടക്കും. വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ടി. സിദ്ദീഖ്, ഒ.ആര്‍. കേളു എന്നിവര്‍ മുഖ്യാതിഥികളാകും. ജോയന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷാനവാസ് ഖാന്‍ മുഖ്യപ്രഭാഷണം നടത്തും. 'കേരള മാതൃകയും സിവില്‍ സര്‍വിസും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകീട്ട് പ്രകടനത്തിന് ശേഷം നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ല സെക്രട്ടറി വിജയന്‍ ചെറുകര അധ്യക്ഷത വഹിക്കും. ശനിയാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ല അസി. സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ കെ.ജി.ഡി.എ സംസ്ഥാന പ്രസിഡന്റ് ജി. രമേശ്, ജനറല്‍ സെക്രട്ടറി കെ. കൃഷ്ണകുമാര്‍, ട്രഷറര്‍ പി.കെ. ബിജു, സ്വാഗതസംഘം ജന. കണ്‍വീനര്‍ ഡി. ബാബു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.