നിർമാണത്തൊഴിലാളി കുത്തേറ്റുമരിച്ചു കിടന്ന വാളകം വാലിക്കോട് മണ്ണാറക്കുന്നത്ത് വീട്
വാളകം കൊലപാതകം: നാലുപേർ പൊലീസ് കസ്റ്റഡിയിൽ
അഞ്ചൽ: കൂട്ടുകാരുടെ ഒരുമിച്ചുള്ള മദ്യപാനത്തിനിടെ ഒരാൾ കുത്തേറ്റുമരിച്ച സംഭവത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യത. നേരത്തേ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. പത്തനാപുരം പനമ്പറ്റ സ്വദേശി ജോസാണ് അറസ്റ്റിലായത്.
തിരുവോണനാളിൽ വാളകം വാലിക്കോട്ട് മണ്ണാറക്കുന്നത്ത് കുഞ്ഞപ്പെൻറ വീട്ടിൽ സുഹൃത്തുക്കളുടെ മദ്യപാനത്തെ തുടർന്നുണ്ടായ വാക്കേറ്റമാണ് ഒരാളുടെ കൊലപാതകത്തിൽ കലാശിച്ചത്. നെയ്യാറ്റിൻകര വെള്ളറട സ്വദേശി ഉണ്ണികൃഷ്ണനാണ് (50) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ കുഞ്ഞപ്പനുൾപ്പെടെ നാലുപേർ പൊലീസ് കസ്റ്റഡിയിലാണ്.
പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞെങ്കിലും മൃതദേഹം ഏറ്റുവാങ്ങാൻ കൊല്ലപ്പെട്ട ഉണ്ണികൃഷ്ണെൻറ ബന്ധുക്കളാരും എത്താത്തതിനാൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.