Posted On
date_range Updated On
date_range പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വട്ടപ്പാറ കല്ലയം സ്വദേശി ഉജ്ജ്വലിനെയാണ് (29) വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്.
ഫോണിലൂടെ ബന്ധം സ്ഥാപിച്ചശേഷം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.
ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് സി.ഐ ശ്രീജിത്ത്, എസ്.ഐ മാരായ സുനിൽ ഗോപി, സലിൽ, സി.പി.ഒ നൗഷാദ്, അനീഷ് എന്നിവരുൾപ്പെട്ട സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.