നിയന്ത്രണം വിട്ട കാർ മതില്‍കെട്ട് തകര്‍ത്ത
നിലയില്‍
Posted On
date_range Updated On
date_range മഴയിൽ കൂറ്റൻ പാറ വീണ് കിണറിടിഞ്ഞു
കാട്ടാക്കട: ശക്തമായ മഴയിൽ കൂറ്റൻ പാറ ഇളകി ഉരുണ്ടുവന്ന് കിണറിടിഞ്ഞു. കാട്ടാക്കട പഞ്ചായത്തിലെ പനയംകോട് വാർഡിൽ കട്ടയ്ക്കോട് സ്വദേശി ബിനുവിന്‍റെ വീടിന് പിന്നിലെ കുന്നിൽ നിന്നാണ് കൂറ്റൻ പാറ ഇളകി വീണത്. ഞായറാഴ്ച പകൽ മൂന്നോടെ ആയിരുന്നു സംഭവം.
വലിയ ശബ്ദത്തോടെ താഴേക്ക് വന്ന പാറ വീണതോടെ കിണർ പൂർണമായും ഇടിഞ്ഞ് താണു. സംഭവസമയത്ത് വീടിന് പുറത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. പാറ കിണറിൽ പതിക്കാതെ ഉരുണ്ട് വന്നിരുന്നെങ്കിൽ ബിനുവിന്‍റെ വീട് തകരുമായിരുന്നു. വീടിന് മുകളിലായി മറ്റൊരു പാറയും അപകടാവസ്ഥയിൽ ഉള്ളതായി വീട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.