തിരുവനന്തപുരം: തുമ്പ സ്റ്റേഷൻ കടവ് ഭാഗത്ത് ബുധനാഴ്ച രാത്രി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. സ്റ്റേഷൻ കടവ് ഭാഗത്തുനിന്ന് പൗണ്ട്കടവ് ഭാഗത്തേക്ക് അമിത വേഗത്തിൽ പോകുകയായിരുന്ന മിനി കണ്ടെയ്നർ ലോറി എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു.
പള്ളിത്തുറ സ്വദേശി റോബിൻ ജോസഫാണ് മരിച്ചത്. ലോറി ഡ്രൈവർ ആലപ്പുഴ സ്വദേശി അൻവറിനെ (27) മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിൽ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങളും മറ്റ് ഗതാഗത നിയമലംഘനങ്ങളും തടയുന്നതിന് ‘ട്രിവാൻഡ്രം ട്രാഫിക് ഐ’ എന്ന പേരിൽ സിറ്റി പൊലീസ് പദ്ധതി ആവിഷ്കരിച്ചതായി സിറ്റി പൊലീസ് അറിയിച്ചു. 9497930005 എന്ന വാട്സ്ആപ് നമ്പരിൽ ട്രാഫിക് നിയമ ലംഘനങ്ങൾ, അപകട സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ, പരാതികൾ, ഫോട്ടോ, വിഡിയോ, ടെക്സ്റ്റ് മെസേജുകളായി പൊതുജനങ്ങൾക്ക് അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.