തിരുവനന്തപുരം: മെഡിക്കൽ കോളജും കേരള ഹാർട്ട് ഫൗണ്ടേഷനും തിരുവനന്തപുരം കാർഡിയോളജി അക്കാദമിക് സൊസൈറ്റിയും സംയുക്തമായി വെള്ളിയാഴ്ച ലോക ഹൃദയദിനം ആചരിക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ ആറരക്ക് കനകക്കുന്ന് കവാടത്തിൽ ഫ്ലാഷ് മോബ്. ഏഴിന് ലോക ഹൃദയദിന വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി വീണ ജോർജ് പങ്കെടുക്കും. 7.30ന് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഹാളിൽ മെഡിക്കൽ ക്യാമ്പ്.
പൊതുപരിപാടി രാവിലെ പത്തിന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർ 8921979171 എന്ന നമ്പറിൽ മുൻകൂർ വാട്സ്ആപ് ചെയ്യണം. ഹൃദ്രോഗ പരിശോധന ക്യാമ്പും 200 പേർക്ക് രക്തപരിശോധനയും നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. ശിവപ്രസാദ്, പ്രഫ. ഡോ. രാധാകൃഷ്ണൻ, പ്രഫ. ഡോ. മാത്യു ഐപ്, ഡോ. സിബു മാത്യു, ഡോ. ബിനോയ് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
തിരുവനന്തപുരം: നാലു മാസത്തിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഒ.പിയിൽ ചികിത്സ തേടിയത് 40,000 ഹൃദ്രോഗികൾ. മാസം 400 ആൻജിയോപ്ലാസ്റ്റികൾ ചെയ്യുന്നതിൽ പകുതിയും അടിയന്തര സാഹചര്യത്തിൽ പ്രവേശിപ്പിക്കുന്ന രോഗികളാണ്. 60 മിനിറ്റിനുള്ളിൽ ആൻജിയോപ്ലാസ്റ്റി ചെയ്യാൻ മെഡിക്കൽ കോളജിന് കഴിയുന്നുണ്ട്. വികസിത രാജ്യങ്ങൾക്ക് സമാനമായ മരണനിരക്കാണ് ഇവിടെയുമെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.