അവയവ മാറ്റ ശസ്ത്രക്രിയ: രോഗി മരിച്ച സംഭവത്തിൽ കുറ്റക്കാരെ ശിക്ഷിക്കണം -വെൽഫയർ പാർട്ടി

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമായ രോഗി മരിച്ച സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വെൽഫയർ പാർട്ടി ജില്ല പ്രസിഡന്റ് എൻ.എം. അൻസാരി. അവയവം കൃത്യസമയത്ത് എത്തിച്ചിട്ടും ശസ്ത്രക്രിയ നാല് മണിക്കൂർ വൈകിയാണ് നടന്നതെന്നും ഇത് ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നും വെൽഫെയർ പാർട്ടി കുറ്റപ്പെടുത്തി.

കൊച്ചിയിൽ നിന്നും പ്രത്യേക സംവിധാനങ്ങളോടെ തിരുവനന്തപുരത്ത് അവയവം എത്തിക്കുകയായിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച കാരണമാണ് ശസ്ത്രക്രിയ വൈകാൻ ഇടയായത്. അതിനാലാണ് വിലപ്പെട്ട ജീവൻ നഷ്ടമായത്.

ഇത്തരത്തിൽ പല വീഴ്ചകളും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുമ്പും നടന്നിട്ടുണ്ട്. നടപടിയെടുക്കാത്തതിനാലാണ് ഇത് ആവർത്തിക്കുന്നത്. ആയതിനാൽ ഇത്തരം കേസുകളിൽ അലംഭാവം കാണിച്ചവരെ മാതൃകാപരമായി തന്നെ ശിക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - welfare party statement about thiruvananthapuram medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.