Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ചതായി പരാതി
വിഴിഞ്ഞം: സ്റ്റോപ്പിൽ ബസ് നിർത്തുന്നതിനിടയിൽ പുറത്തിറങ്ങിയ സ്ത്രീ ബാലൻസ് തെറ്റി വീണത് കണ്ടയാൾ കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ചതായി പരാതി. പൂവാർ ഡിപ്പോയിലെ ഡ്രൈവർ കരുംകുളം കണ്ണാടിപ്പള്ളിക്ക് സമീപം അജയ് നിവാസിൽ വിനോദ് കുമാറിനാണ് (45) അടിമലത്തുറയിൽെവച്ച് മർദനമേറ്റത്. പൂവാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ് അടിമലത്തുറയിൽ സ്റ്റോപ്പിൽ നിർത്തവെ ബസിൽ നിന്ന് പുറത്തിറങ്ങുന്നതിനിടയിൽ നിയന്ത്രണം തെറ്റി വീണ സ്ത്രീയെ സഹായിക്കാനായി പുറത്തിറങ്ങിയതായിരുന്നു വിനോദ് കുമാർ. എന്നാൽ ഡ്രൈവർ പുറത്തിറങ്ങാൻ താമസിച്ചെന്നാരോപിച്ച് കണ്ടാലറിയാവുന്ന ഒരാൾ വിനോദിനെ തലക്കടിക്കുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി. ക്ഷീണിതനായ വിനോദ് കുമാർ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടശേഷം ബസ് പൂവാർ ഡിപ്പോയിൽ എത്തിച്ചു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. പരാതി ലഭിച്ചതായും കേസെടുത്ത് അന്വേഷണമാരംഭിച്ചതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.