thettapul puppal rogam

കുളമ്പ് രോഗമെന്ന് ഭീതി; തീററപ്പുല്‍ പൂപ്പൽ രോഗമാണെന്ന് കണ്ടെത്തൽ

വെള്ളറട: പശുക്കള്‍ക്ക് കുളമ്പ് രോഗമെന്ന് ഭീതി പരന്നതോടെ മൃഗസംരക്ഷണ വകുപ്പിൻെറ ഇടപെടലിൽ ആശ്വാസം. മുള്ളിലവ് വിള ഡോമനിക്കിൻെറ പശുക്കള്‍ക്കാണ് രോഗം ബാധിച്ചത്. കുളമ്പ് രോഗമാണന്ന് കരുതി മൃഗസംരക്ഷണ വകുപ്പ് പരിസരത്തെ പശുക്കള്‍ക്കെല്ലാം പ്രതിരോത കുത്തിവെയ്പ് ആരംഭിച്ചു.

ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബീനാ ബീബീയും ഡോ. ദിവ്യയും സ്ഥലത്തെത്തി രക്തസാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ കുളമ്പ് രോഗമല്ലെന്ന് കണ്ടത്തുകയായിരുന്നു. തീററപ്പുല്‍ പൂപ്പൽ രോഗമാണന്ന് സ്ഥിരീകരിച്ചു. ഭക്ഷണം കഴിക്കാന്‍ മടിയും എഴുന്നേൽക്കാൻ ബലക്കുറവുമായിരുന്നു ലക്ഷണം.

ഇതോടെ, പശുക്കള്‍ക്ക് ഈ രോഗത്തിന് ചികില്‍സയും ആരംഭിച്ചു.

Tags:    
News Summary - vellarada cow disease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.