വാഴിച്ചലിന് സമീപം വിട്ടിയോടില്‍ കത്തിനശിച്ച വാൻ

യാത്രക്കിടെ വാൻ കത്തി; അഞ്ചുപേർക്ക്​ പൊള്ളലേറ്റു

വെ​ള്ള​റ​ട (തിരുവനന്തപുരം): ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ൻ ക​ത്തി ന​ശി​ച്ചു. വാ​നി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​​പേ​ർ​ക്ക്​ പൊ​ള്ള​ലേ​റ്റു. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ വാ​ഴി​ച്ച​ലി​ന് സ​മീ​പം വി​ട്ടി​യോ​ടി​ലാ​യി​രു​ന്നു സം​ഭ​വം. വാ​നി​ൽ പു​ക​യും തീ​യും ക​ണ്ട​തോ​ടെ അ​ഞ്ചു​പേ​രും ഡോ​ര്‍ തു​റ​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി. വാ​ന്‍ ക​ട​യി​ല്‍ ഇ​ടി​ച്ചാ​ണ്​ നി​ന്ന​ത്. വാ​ഹ​നം പൂ​ര്‍ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

സ്ഥ​ല​വാ​സി​യാ​യ ബീ​നു​ത​ങ്ക​പ്പ​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തു​ക​യും നെ​യ്യാ​ര്‍ഡാം ഫ​യ​ര്‍ഫോ​ഴ്‌​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. നെ​യ്യാ​ര്‍ ഡാ​മി​ല്‍ നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി തീ ​നി​യ​ന്ത്രി​ച്ച​തി​നാ​ല്‍ സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് പ​ട​രു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നാ​യി.

Tags:    
News Summary - Van got fire during journey; Five people were burnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.