ടാ​ര്‍ മി​ക്‌​സ​ര്‍ ക​യ​റ്റി വ​ന്ന ലോ​റി ത​ല​കീ​ഴാ​യി കു​ള​ത്തി​ല്‍ വീ​ണ​പ്പോ​ള്‍

ടാര്‍ മിക്‌സ് കയറ്റിവന്ന ലോറി തലകീഴായി കുളത്തില്‍ വീണു

വെള്ളറട: അമിത ഭാരവുമായി ടാര്‍ മിക്‌സര്‍ കയറ്റിവന്ന ലോറി തലകീഴായി കുളത്തില്‍ വീണു; വന്‍ അപകടം ഒഴിവായി. റോഡ് ടാറിങ്ങിനിടെ കുളത്തിന്റെ ബണ്ടിടിഞ്ഞാണ് ടോറസ് ലോറി തലകീഴായി കുളത്തിലേക്ക് പതിച്ചത്. റോഡ് ടാറിങ് പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരുന്നതിനാല്‍ സ്‌കൂള്‍ ബസുകള്‍ ഈ വഴി വരാതിരുന്നത് വന്‍ അപകടം ഒഴിവായി. കൊല്ലയില്‍ പഞ്ചായത്തിലെ ധനുവച്ചപുരം റെയില്‍വേസ്‌റ്റേഷന്‍ ഗവ. ഐ.ടി നട റോഡിലെ വഴുത്തോട്ട് കുളത്തിന്റെ ബണ്ട് തകര്‍ന്നാണ് അപകടമുണ്ടായത്.

മൂന്ന് ദിവസങ്ങളായി പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് 50 ലക്ഷം ചെലവിട്ട് ഈ ഭാഗങ്ങളില്‍ റോഡ് ടാറിങ് നടന്നുവരുകയാണ്. ഇവിടേക്ക് ടാര്‍ മിക്‌സിങ്ങുമായി വന്ന ലോറിയുടെ ഒരു ഭാഗം കുളത്തിന്റെ ബണ്ട്‌റോഡില്‍ പുതഞ്ഞതിനെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി മാറിയതിനാല്‍ അപകടം ഒഴിവായി.

തുടര്‍ന്ന് ആള്‍ക്കാര്‍ നോക്കിനില്‍ക്കെ ബണ്ട് റോഡ് ഇടിഞ്ഞ് ലോറി തലകീഴായി കുളത്തില്‍ വീഴുകയായിരുന്നു. രണ്ടരവര്‍ഷം മുമ്പും കുളത്തിന്റെ ഇതേഭാഗം ഇടിഞ്ഞുതാണിരുന്നു. നിരവധി സ്‌കൂള്‍ ബസുകള്‍ രാവിലെയും വൈകീട്ടും കടന്നുപോകുന്ന റോഡാണ് തകര്‍ന്നത്. സംഭവം നാട്ടുകാരെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി.

Tags:    
News Summary - The lorry carrying tar mix fell upside down in the pond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.