പ്രതീകാത്മക ചിത്രം

വനത്തിൽനിന്ന് വിദ്യാര്‍ഥികളെ എത്തിക്കുന്ന വാഹനങ്ങള്‍ക്ക് ഡീസല്‍ അടിക്കാന്‍ പണമില്ല

വെ​ള്ള​റ​ട: കോ​ട്ടൂ​ര്‍ അ​ഗ​സ്ത്യ​വ​ന​ത്തി​നു​ള്ളി​ലെ വി​ദ്യാ​ര്‍ഥി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് ഡീ​സ​ല്‍ അ​ടി​ക്കാ​ന്‍ നാ​ലു​മാ​സ​മാ​യി പ​ണം ന​ല്‍കി​യി​ല്ല.

വി​ദ്യാ വാ​ഹി​നി പ​ദ്ധ​തി പ്ര​കാ​രം ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കാ​ണ് സ​ര്‍ക്കാ​ര്‍ പ​ണം ന​ല്‍കാ​ത്ത​ത്. ഇ​നി​യും പ​ണം ല​ഭി​ക്കാ​തി​രു​ന്നാ​ല്‍ വ​ന​ത്തി​ലോ​ടു​ന്ന 10 വാ​ഹ​ന​ങ്ങ​ളും യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു. ഐ.​ടി.​ഡി.​പി ആ​ണ് പ​ണം അ​നു​വ​ദി​ക്കേ​ണ്ട​ത്. അ​ധി​കൃ​ത​രോ​ട് ഡ്രൈ​വ​ര്‍മാ​ര്‍ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചെ​ങ്കി​ലും ഫ​ണ്ടി​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.

കു​ട്ടി​ക​ളു​ടെ ഭാ​വി​യെ ക​രു​തി​യാ​ണ് ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ഡ്രൈ​വ​ര്‍മാ​ര്‍ നീ​ങ്ങാ​ത്ത​ത്. ഈ ​സാ​ഹ​ച​ര്യം തു​ട​ര്‍ന്നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് ഡ്രൈ​വ​ര്‍മാ​ര്‍ പ​റ​ഞ്ഞു. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഫ​ലം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങേ​ണ്ടി വ​രു​മെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.

മു​മ്പ് ഗോ​ത്ര സാ​ര​ഥി എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ട്ടി​രു​ന്ന പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ള്‍ വി​ദ്യാ​വാ​ഹി​നി എ​ന്ന പേ​രി​ലേ​ക്ക് മാ​റി​യ​ത്. ഉ​ള്‍ വ​ന​ത്തി​ലു​ള്ള ആ​ദി​വാ​സി കു​ട്ടി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രെ ജീ​വ​ന്‍ പ​ണ​യം വെ​ച്ചാ​ണ് ഈ ​ഡ്രൈ​വ​ര്‍മാ​ര്‍ /കൊ​ണ്ടു​വ​രു​ന്ന​ത്. 150 ഓ​ളം കു​ട്ടി​ക​ളാ​ണ് വ​ന​ത്തി​ല്‍ നി​ന്ന് വാ​ഹ​ന​ത്തി​ല്‍ കു​റ്റി​ച്ച​ലി​ലെ സ്‌​കൂ​ളി​ലേ​ക്ക് വ​രു​ന്ന​ത്. മ​റ്റ് വ​ന​മേ​ഖ​ല​ക​ളി​ലും സ​മാ​ന​മാ​യ സ്ഥി​തി ഉ​ള്ള​താ​യി ഇ​വ​ര്‍ പ​റ​യു​ന്നു.

Tags:    
News Summary - no money for filling diesel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.