ബൈക്കപകടത്തില്‍ പരിക്കേറ്റ ചുമട്ടുതൊഴിലാളി മരിച്ചു

വെള്ളറട: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. കുന്നത്തുകാല്‍ കൊന്നാനൂര്‍ക്കോണം കുളത്തിന്‍കര പുത്തന്‍ വീട്ടില്‍ മനോജ് (30) ആണ് മരണപ്പെട്ടത്.

സി.ഐ.ടി.യു കന്നത്തുകാല്‍ യൂനിറ്റിലെ ചുമട്ടുതൊഴിലാളിയാണ്​ മനോജ്. ഒരാഴ്ച മുന്‍പ് മണിവിളക്ക്​ സമീപമുണ്ടായ അപകടത്തിലാണ്​ ഇദ്ദേഹത്തിന്​ ഗുരുതരമായി പരിക്കേറ്റത്​. തുടർന്ന്​ ചികിത്സയില്‍ കഴിയവേ ബുധനാഴ്ച​ മരണപ്പെട്ടു. സൗമ്യയാണ്​ ഭാര്യ. മകള്‍: മീഖ.

Tags:    
News Summary - headload worker dies in bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.