Posted On
date_range Updated On
date_range അയ്യന്‍കാളിയുടെ ഛായാചിത്രം വരച്ച് ഗിന്നസ് റെക്കോഡ്
വെള്ളറട: അയ്യന്‍കാളിയുടെ 157ാമത് ജന്മദിനത്തോടനുബന്ധിച്ച് ഡോം ട്രസ്റ്റ് ദലിത് ഓര്‍ഗനൈസ്ഡ് മൂവ്മെൻറിെൻറ നേതൃത്വത്തില്‍ കുന്നത്തുകാല്‍ ഗവ. യു.പി സ്കൂള്‍ അങ്കണത്തില്‍ ഏറ്റവും നീളംകൂടിയ ബ്രഷ് ഉപയോഗിച്ച് 48 മിനിറ്റ് കൊണ്ട് അയ്യന്‍കാളിയുടെ ഛായാചിത്രം വരച്ചു. 42 അടി നീളമുള്ള ബ്രഷാണ് ഉപയോഗിച്ചത്. ഗിന്നസ് റെക്കോഡ് നേടിയ ശ്രീരാജിനെ ദലിത് കോണ്‍ഗ്രസ് കുന്നത്തുകാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
എള്ളുവിള വാര്‍ഡ് പ്രസിഡൻറ് ജോണ്‍ സിങ്, ദലിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എസ്. രാജു, കുന്നത്തുകാല്‍ മണ്ഡലം പ്രസിഡൻറ് എസ്. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.