സ്വ​കാ​ര്യ ഗോ​ഡൗ​ണി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 3500 കി​ലോ റേ​ഷ​ന​രി പി​ടി​കൂ​ടി​യ​പ്പോ​ള്‍

വെ​ള്ള​റ​ട: വെ​ള്ള​റ​ട​ക്ക്​ സ​മീ​പം സ്വ​കാ​ര്യ ഗോ​ഡൗ​ണി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 3500 കി​ലോ റേ​ഷ​ന​രി പി​ടി​കൂ​ടി. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റൈ​ഡും അ​രി​പി​ടി​ച്ചെ​ടു​ക്ക​ലും ന​ട​ന്ന​ത്. ഗ്രാ​മീ​ണ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് വ​ര്‍ഷ​ങ്ങ​ളാ​യി അ​രി​ക​ട​ത്ത​ലും അ​ന​ധി​കൃ​ത വ്യാ​പാ​ര​വും ന​ട​ക്കു​ന്ന​താ​യി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ക​ത്തി​പ്പാ​റ ക്ഷീ​ര സം​ഘ​ത്തി​ന് സ​മീ​പ​ത്തെ ര​ഹ​സ്യ ഗോ​ഡൗ​ണി​ല്‍നി​ന്നാ​ണ് അ​രി ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. വി​ജി​ല​ന്‍സ് ഓ​ഫി​സ​ര്‍ അ​നി ദ​ത്ത്, ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ര്‍ അ​ജി​ത് കു​മാ​ര്‍, നെ​യ്യാ​റ്റി​ന്‍ക​ര താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ പ്ര​വീ​ണ്‍കു​മാ​ര്‍, ഓ​ഫി​സ​ര്‍മാ​രാ​യ ബൈ​ജു, ലീ​ലാ ഭ​ദ്ര​ന്‍, ബി​ജു, റേ​ഷ​നി​ങ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ ബി​ന്ദു, ഗി​രീ​ഷ് ച​ന്ദ്ര​ന്‍, രാ​ജേ​ഷ്, ര​ശ്മി, ഷി​ബ, ജ​യ​ച​ന്ദ്ര​ന്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​രി ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. പി​ടി​ച്ചെ​ടു​ത്ത അ​രി അ​മ​ര​വി​ള ഗോ​ഡൗ​ണി​ലേ​ക്ക് മാ​റ്റു​മെ​ന്ന് വി​ജി​ല​ന്‍സ് ഓ​ഫി​സ​ര്‍ അ​നി ദ​ത്ത്​ പ​റ​ഞ്ഞു.

Tags:    
News Summary - 3500 kg of ration was seized from a private godown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.