ബിനു, അഖിൽ
പൊലീസുകാരനെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ
വർക്കല: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. വെട്ടൂർ അപ്പൂപ്പൻനട അരുൺ നിവാസിൽ അഖിൽ (25), മേൽവെട്ടൂർ എസ്.എൻ ലക്ഷംവീട്ടിൽ ബിനു (33) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വെട്ടൂർ വലയന്റെകുഴി പ്രദേശത്ത് പരസ്യ മദ്യപാനവും സാമൂഹികവിരുദ്ധ ശല്യവുമുള്ളതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷിക്കാനെത്തിയത്.
പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പിടികൂടാൻ ശ്രമിക്കവെയാണ് മദ്യ ലഹരിയിലായിരുന്ന യുവാക്കൾ ആക്രമിച്ചത്. പൊലീസുകാരനായ നിജിമോനാണ് പരിക്കേറ്റത്. നിജിമോന്റെ മുഖത്ത് പരിക്കുണ്ട്. യൂനിഫോം വലിച്ചുകീറുകയും ചെയ്തു. സാഹസികമായാണ് പൊലീസ് പ്രതികളെ കീഴ്പ്പെടുത്തിയത്.
പരിക്കേറ്റ നിജിമോൻ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. അറസ്റ്റിലായ അഖിൽ കഴിഞ്ഞമാസം നടന്ന അടിപിടി കേസിൽ റിമാൻഡ് ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി കൂടിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.