യുവാവ് ഹൃദയ ശസ്ത്രക്രിയക്ക് സുമനസുകളുടെ സഹായം തേടുന്നു

വർക്കല:നിർധന യുവാവ് ഹൃദയ ശസ്ത്രക്രിയക്ക് സുമനസുകളുടെ സഹായം തേടുന്നു. ഇടവ വെൺകുളം വസുന്ധര വിലാസത്തിൽ ഹരിലാൽ (43) ആണ് സുമനസുകളുടെ കാരുണ്യം തേടുന്നത്. വെൺകുളം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ് അവിവാഹിതനായ ഹരിലാൽ. വൃദ്ധയും രോഗിണിയുമായ മാതാവ് മാത്രമാണ് ഇയാൾക്ക് ആകെയുള്ള ആശ്രയം.

2015ലാണ് ഓട്ടോ യാത്ര പോകുന്നതിനിടെ നെഞ്ചുവേദന ഉണ്ടാകുകയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.അന്ന് നടത്തിയ പയിശോധനകളിൽ ബ്ലോക്ക് ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ അതിനുള്ള പണമില്ലാതിരുന്നതിനാൽ പിന്നെയും ഓട്ടോ തൊഴിലുമായി ജീവിതം മുന്നോട്ടുനീക്കി. വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയും സുഹൃത്തുക്കൾ തിരുവനന്തപുരം മെഡിക്കൽ കോളെജിലെത്തിച്ചു.ഇപ്പോൾ ശ്രീചിത്രയിലെ ചികിത്സയിലാണിയാൾ.

മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിലും ഹൃദയ ശസ്ത്രക്രിയ ഉടനെ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്.ഇതിന് മൂന്ന് ലക്ഷത്തോളം രൂപയാണ് ചെലവു വരുന്നത്.എന്നാൽ മോശം ആരോഗ്യാവസ്ഥയിൽ ഇപ്പോൾ ഓട്ടോ ഓടിക്കാനും സാധിക്കുന്നില്ല.ഈ സാഹചര്യത്തിലാണ് ഹരിലാൽ  സഹജീവികളുടെ കാരുണ്യം തേടുന്നത്.  ഹരിലാൽ.എസ് A/C: 10630100201864 Ifsc: 0001063 ഫെഡറൽ ബാങ്ക്, ഇടവ File name: TVG 13 VKL 1chikilsa Harilal . 

Tags:    
News Summary - Young man needs help with heart surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.