Posted On
date_range Updated On
date_range കളഞ്ഞുകിട്ടിയ സ്വർണാഭരണവും പണവുമടങ്ങിയ ബാഗ് യുവതി പൊലീസിലേൽപ്പിച്ചു
വർക്കല: കളഞ്ഞുകിട്ടിയ സ്വർണമാലയും പണവുമടങ്ങിയ ബാഗ് യുവതി പൊലീസിലേൽപ്പിച്ച് മാതൃകയായി. ചെറുന്നിയൂർ ചരുവിള വീട്ടിൽ ആതിരയുടെ ബാഗാണ് വക്കം ഭാഗത്തുവെച്ച് നഷ്ടപ്പെട്ടത്.
മൂന്ന് പവനോളം തൂക്കംവരുന്ന പൊട്ടിയ സ്വർണമാലയും വളയും ആറായിരം രൂപയും സ്വർണ്ണ ചിട്ടിയുടെ ബുക്കും അടങ്ങിയ ബാഗാണ് കഴിഞ്ഞ 11ന് നഷ്ടപ്പെട്ടത്. വക്കം പണയിൽക്കടവ് മണക്കാട്ടിൽ താഴെവീട്ടിൽ സുജാതക്കാണ് ബാഗ് കിട്ടിയത്. ദീപ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും സീനിയർ സിവിൽ പൊലീസ് ഓഫീസർ ഇർഷാദ് മുഖേന ചെറുന്നിയൂർ ഗവ. എച്ച്.എസ്.എസിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റ് യൂനിറ്റുമായി ബന്ധപ്പെട്ട് അന്വേഷിച്ചാണ് അവകാശിയെ തിരിച്ചറിഞ്ഞത്.
വർക്കല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ സാന്നിദ്ധ്യത്തിലാണ് ഇവ തിരിച്ചേൽപ്പിച്ചത്. സ്വർണവും പണവുമടങ്ങിയ ബാഗ് തിരികെയേൽപ്പിച്ച ദീപയെ പൊലീസ് ഉപഹാരം നൽകി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.