വ​ർ​ക്ക​ല മ​ണ്ഡ​ല​ത്തി​ലെ ഹ​രി​ഹ​ര​പു​രം ഗ​വ.​എ​ൽ.​പി.​എ​സി​ലെ വ​നി​താ സൗ​ഹൃ​ദ പോ​ളി​ങ് സ്​​റ്റേ​ഷ​ൻ

ഹ​രി​ഹ​ര​പു​ര​ത്തെ വ​നി​താ സൗ​ഹൃ​ദ പോ​ളി​ങ് സ്​​റ്റേ​ഷ​ൻ കൗ​തു​ക​മാ​യി

വ​ർ​ക്ക​ല: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വ​നി​താ സൗ​ഹൃ​ദ പോ​ളി​ങ് സ്​​റ്റേ​ഷ​ൻ വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ഹ​രി​ഹ​ര​പു​രം ഗ​വ. എ​ൽ.​പി.​എ​സി​ലെ 25ാം ബൂ​ത്തി​ലാ​ണ് വ​നി​താ സൗ​ഹൃ​ദ പോ​ളി​ങ് സ്​​റ്റേ​ഷ​ൻ ഒ​രു​ക്കി​യ​ത്.

ഇ​വി​ടെ പി​സൈ​ഡി​ങ് ഓ​ഫി​സ​റും പോ​ളി​ങ് ഓ​ഫി​സ​ർ​മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​രെ​ല്ലാം വ​നി​ത​ക​ളാ​യി​രു​ന്നു.

അ​തി​നെ​ക്കാ​ൾ കൗ​തു​ക​മാ​യ​ത് ഈ ​പോ​ളി​ങ് സ്​​റ്റേ​ഷ​നി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പോ​ളി​ങ് ഏ​ജ​ൻ​റു​മാ​രും വ​നി​ത​ക​ളാ​യി​രു​ന്നു എന്നതാണ്​. എ​ന്നാ​ലി​വി​ടെ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും വോ​ട്ടു​ണ്ടാ​യി​രു​ന്നു.

358 വ​നി​താ വോ​ട്ട​ർ​മാ​ർ​ക്കാ​ണ് ഈ ​പോ​ളി​ങ് സ്​​റ്റേ​ഷ​നി​ൽ വോ​ട്ടു​ണ്ടാ​യി​രു​ന്ന​ത്. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ 218 വ​നി​ത​ക​ളെ​ത്തി വോ​ട്ടു​ചെ​യ്തു.

Tags:    
News Summary - woman friendly polling station hariharapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.