അശ്വിൻ
Posted On
date_range Updated On
date_range കടലിലിറങ്ങിയ വിദ്യാർഥിയെ കള്ളക്കടലിൽപെട്ട് കാണാതായി
വർക്കല: കാൽകഴുകാൻ കടലിലിറങ്ങിയ വിദ്യാർഥിയെ കള്ളക്കടലിൽപെട്ട് കാണാതായി. ചെറുന്നിയൂർ അമ്പിളിച്ചന്ത ശിവശക്തിയിൽ സുനിലിന്റെയും മായയുടെയും മകൻ അശ്വിനെയാണ് (18) കാണാതായത്.
വെള്ളിയാഴ്ച വൈകീട്ട് ആറോടെ പാപനാശം ആലിയിറക്കത്തിലെ ഏണിക്കൽ ബീച്ചിലായിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം തീരത്ത് ഫുട്ബാൾ കളിച്ച ശേഷം കടലിലിറങ്ങിനിന്ന് കാൽ കഴുകവെയാണ് അപ്രതീക്ഷിതമായി തീരത്തേക്ക് പാഞ്ഞുകയറിയ തിരയിലകപ്പെട്ടത്. കൂട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല. പ്ലസ് ടു വിദ്യാർഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.