Posted On
date_range Updated On
date_range മാനദണ്ഡങ്ങൾ പാലിക്കാതെയും അടിസ്ഥാന സൗകര്യങ്ങളില്ലാതെയും പ്രവർത്തിച്ച ചാരിറ്റി ഹോമിലെ അന്തേവാസികളെ മാറ്റി പാർപ്പിച്ചു
വർക്കല: അനുമതിയില്ലാതെ നടന്നുവന്ന ചാരിറ്റി ഹോമിലെ അന്തേവാസികളെ മാറ്റി പാർപ്പിച്ചു. സാമൂഹിക ക്ഷേമ വകുപ്പിന്‍റെ അനുമതിയില്ലാതെ വർക്കലയിൽ പ്രവർത്തിച്ചുവന്ന ഗോവർധനം ചാരിറ്റി ഹോമിലെ 16 പേരെയാണ് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത്.
സാമൂഹിക ക്ഷേമ വകുപ്പ് ജില്ലാ ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ എത്തിയാണ് നടപടികൾ സ്വീകരിച്ചത്. ബന്ധുക്കളാരുമില്ലാത്തവരെയാണ് ആദ്യപടിയായി ഇവിടെനിന്നും മാറ്റിയത്. അവശേഷിക്കുന്നവരുടെ മേൽവിലാസം കണ്ടെത്തി അവരവരുടെ ബന്ധുക്കളെ ഏൽപ്പിക്കാനും നടപടി സ്വീകരിച്ചതായി സാമൂഹ്യ ക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ ഷൈനിമോൾ പറഞ്ഞു.
ഗോവർധനം ചാരിറ്റി ഹോം രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ പാലിക്കാതെയും അടിസ്ഥാന സൗകര്യങ്ങളില്ലാതെയും പ്രവർത്തിച്ചുവന്നത് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.