Posted On
date_range Updated On
date_range ശക്തമായ മഴയിൽ വീട് തകർന്നു
കല്ലമ്പലം: കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും ഒറ്റൂർ പഞ്ചായത്തിൽ നിർദ്ധന കുടുംബത്തിൻ്റെ വീട് പൂർണ്ണമായും തകർന്നു. വെട്ടിമൺകോണം കുന്നിൽ പുത്തൻവീട്ടിൽ ലീലയുടെ വീടാണ് തകർന്നത്.വീട് അപകടാവസ്ഥയിൽ ആയതിനാൽ അയൽവാസികളുടെയും ബന്ധുക്കളുടെയും നിർദ്ദേശാനുസരണം ലീലയും മകളും രണ്ടുദിവസത്തിന് മുന്പ് അടുത്ത ബന്ധുവിൻ്റെ വീട്ടിലേക്ക് മാറിയിരുന്നു.
വർഷങ്ങൾക്കു മുമ്പ് ഭർത്താവും മൂന്ന് മാസങ്ങൾക്കു മുമ്പ് മറ്റൊരു മകനും അജ്ഞാത രോഗം മൂലം മരിച്ചിരുന്നു. ഇപ്പോൾ ഇവരുടെ രണ്ട് പെൺമക്കൾക്ക് ഇതേ അസുഖമാണ്. ആകെയുള്ള കിടപ്പാടം കൂടി തകർന്നതിനാൽ ഈ അമ്മയും കുടുംബവും വഴിയാധാരമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.