ഷംനാസ്
Posted On
date_range Updated On
date_range മയക്കുമരുന്ന് കേസിലെ പ്രതിയെ ബൽഗാമിൽനിന്ന് അറസ്റ്റ് ചെയ്തു
വർക്കല: അയിരൂർ സ്റ്റേഷനിലെ എം.ഡി.എം.എ കേസിലെ പ്രതി കർണാടകയിലെ ബൽഗാമിൽ നിന്ന് അറസ്റ്റിലായി. കണ്ണൂർ ചാവശ്ശേരി ഉളിയിൽ പാച്ചിലാളം പുതിയപുരയിടത്തിൽ ഷംനാസിനെയാണ് (27) പിടികൂടിയത്. ബൽഗാമിൽ ഇയാൾ ഒളിവിൽ കഴിയുന്നതായി ജില്ല റൂറൽ പൊലീസ് മേധാവി ശിൽപദേവയ്യക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
തുടർന്ന് വർക്കല ഡിവൈ.എസ്.പി മാർട്ടിൻ, നാർകോട്ടിക്സെൽ ഡിവൈ.എസ്.പി രാശിത് എന്നിവരുടെ നിർദേശപ്രകാരം അയിരൂർ എസ്.എച്ച്.ഒ സി.എൽ. സുധീർ, സബ് ഇൻസ്പെക്ടർ എസ്. സജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.