Posted On
date_range Updated On
date_range പാപനാശത്ത് പേപ്പട്ടി ആക്രമണം; അഞ്ചുപേർക്ക് കടിയേറ്റു
വർക്കല: വിനോദസഞ്ചാരമേഖലയായ പാപനാശത്ത് പേപ്പട്ടിയുടെ ആക്രമണം; ആറുവയസ്സുകാരി ഉൾപ്പെടെ അഞ്ചുപേർക്ക് കടിയേറ്റു. ഹെലിപ്പാഡ് റോഡിൽ പുതുവൽ പുത്തൻവീട്ടിൽ രതീഷിന്റെ മകൾ അഭിരാമി (ആറ്), തമിഴ്നാട് സ്വദേശിനി എന്നിവർക്ക് കാലിനാണ് കടിയേറ്റത്. മറ്റ് മൂന്നുപേർക്കും കടിയേറ്റു. ഇവർ വർക്കല താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളജിലും ചികിത്സ തേടി.
ടൂറിസം പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഡോഗ് കാച്ചേഴ്സ് എത്തി നായെ പിടികൂടി. മൃഗഡോക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പേവിഷബാധയുടെ ലക്ഷണം കണ്ടതോടെ നായെ മരുന്ന് കുത്തിെവച്ച് കൊല്ലുന്നതിന് നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.