Posted On
date_range Updated On
date_range കര്‍ക്കടക വാവുബലി: ശിവഗിരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വർക്കല: കര്‍ക്കടക വാവിനോടനുബന്ധിച്ച് ശിവഗിരി ശാരദാമഠം സന്നിധാനത്തോടുചേര്ന്നുള്ള ഗ്രൗണ്ടില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിൽ. 28ന് പുലര്‍ച്ച ആറിന് ചടങ്ങുകള്‍ ആരംഭിക്കും. ബലിതര്‍പ്പണത്തിനൊപ്പം സമൂഹ തിലഹവനത്തിനും സൗകര്യമുണ്ടായിരിക്കും.
ശിവഗിരി മഠത്തിലെ സന്യാസിമാരും ബ്രഹ്മചാരികളും വൈദികരും ബലി തർപ്പണ ചടങ്ങിന് നേതൃത്വം നല്‍കുമെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.