Posted On
date_range Updated On
date_range മധ്യവയസ്കന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി
വർക്കല: മധ്യവയസ്കന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. മേൽവെട്ടൂർ കല്ലുമലകുന്ന് റെയിൽവേ പുറമ്പോക്കിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെ മൃതദേഹം കണ്ടെത്തിയത്. ചെറുന്നിയൂർ കട്ടിങ്ങിൽ പനവിള വീട്ടിൽ ഷാജി (54) മൃതദേഹമാണെന്ന് വർക്കല പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഹോളി ഇന്നസെന്റ്സ് സ്കൂളിലെ ഡ്രൈവറാണ്. മൃതദേഹത്തിന് നാലിലധികം ദിവസത്തെ പഴക്കമുള്ളതായും പൊലീസ് പറഞ്ഞു. പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.