Posted On
date_range Updated On
date_range ചികിത്സാ സഹായം നൽകി
വർക്കല: ചാവർകോട് സി.എച്ച്.എം.എം. കോളജിലെ പൂർവ്വ വിദ്യാർഥി സച്ചുവ്രതന് ചികിത്സാ ധനസഹായം നൽകി. കോളജ് മാനേജ്മെന്‍റും വിദ്യാർഥികളുടെ സന്നദ്ധ സംഘടനയായ കനിവും പൂർവ വിദ്യാർഥി സംഘടനയായ സി.എച്ച്.എം.എം അലുംനിയും ചേർന്ന് സ്വരൂപിച്ച1,32,500 രൂപയുടെ ചികിത്സാ സഹായം മെറ്റ്ക ട്രസ്റ്റ് ചെയർമാൻ സെയ്നുലാബ്ദീൻ പൂന്തോട്ടം കൈമാറി.
ജനറൽ സെക്രട്ടറി എ.ബി. സലിം, സെക്രട്ടറി അസ്കർ റിഫായി, പ്രിൻസിപ്പൽ ഡോ. എൽ. തുളസീധരൻ, റഫീക്ക എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.