Posted On
date_range Updated On
date_range പാപനാശം കടലിൽ തിരയിലകപ്പെട്ട് വിദ്യാർത്ഥിയെ കാണാതായി
വർക്കല:പാപനാശം കടലിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥിയെ തിരയിൽപ്പെട്ടു കാണാതായി. കൊല്ലം അഞ്ചൽ സ്വദേശി അഖിലിനെ (21) യാണ് കാണാതായത്. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് അപകടം ഉണ്ടായത്.
നാല് സുഹൃത്തുകൾക്കൊപ്പമാണ് അഖിൽ കടലിൽ കുളിക്കാൻ ഇറങ്ങിയത്. അപ്രതീക്ഷിതമായി വീശിയടിച്ച തിരയിലകപ്പെട്ടാണ് കാണാതായത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാൽ തിരച്ചിലും അസാധ്യമായി. കോസ്റ്റൽ പൊലീസ് കടലിൽ തെരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.