ബൈക്കിലെത്തിയയാൾ സ്കൂളില് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അധ്യാപികയുടെ മാല പൊട്ടിച്ചുകടന്നു
വര്ക്കല: അധ്യാപികയുടെ മൂന്നുപവെൻറ സ്വര്ണമാല ബൈക്കിലെത്തിയ മോഷ്ടാവ് പൊട്ടിച്ചെടുത്ത് കടന്നു. പാളയംകുന്ന് ഗവ.എച്ച്.എസ്.എസിലെ അധ്യാപിക മുട്ടപ്പലം വൈദേഹിയില് എസ്. സീമ(48) യുടെ മാലയാണ് ചൊവ്വാഴ്ച വൈകീട്ട് നാലേകാലോടെ പാളയംകുന്ന് ജനതാമുക്കിന് സമീപത്തുെവച്ച് കവര്ന്നത്.
സ്കൂളില് നിന്ന് സ്കൂട്ടറില് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അധ്യാപിക. ജനതാമുക്കിന് സമീപം സ്കൂട്ടറിെൻറ വേഗത കുറച്ചപ്പോള് പിന്നാലെ ഹെല്മറ്റ് ധരിച്ച് ബൈക്കിലെത്തിയയാള് മാല പിടിച്ചുപൊട്ടിക്കുകയായിരുന്നു.
പൊട്ടിച്ചെടുത്ത മാലയിൽ നിന്നു തെറിച്ചുപോയ താലി റോഡില് നിന്നു തിരികെക്കിട്ടി. അയിരൂര് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.