Posted On
date_range Updated On
date_range പാപനാശത്ത് കടലിലകപ്പെട്ട യുവാവിന് രക്ഷകരായി ലൈഫ് ഗാർഡുമാർ
വർക്കല: പാപനാശത്ത് കടലിലകപ്പെട്ട യുവാവിനെ ലൈഫ് ഗാർഡുകൾ രക്ഷിച്ചു. ബുധനാഴ്ച ഉച്ചക്കാണ് സംഭവം. ഡാർജിലിങ് സ്വദേശിയായ യുവാവ് പാപനാശം ബീച്ചിലെ കടലിൽ കുളിക്കുന്നതിനിടെ, ശക്തമായ അടിയൊഴുക്കിൽപെടുകയായിരുന്നു.
500 മീറ്ററോളം ഉൾക്കടലിലേക്ക് ഒഴുകിപ്പോയി. ഉടനെ തീരത്തുണ്ടായ ലൈഫ് ഗാർഡുമാരായ മനു, സജിത്ത് എന്നിവർ നീന്തിപ്പോയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമീപത്തെ ഡ്യൂട്ടി പോസ്റ്റിലെ ലൈഫ് ഗാർഡുമാരായ അബീഷ്, മഹേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. അടിയൊഴുക്ക് ശക്തമായ കടലിൽ ഒരു മണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.