അ​ർ​ഷാ​ദ്

വീടുകയറി ആക്രമണം; ഒരാൾ അറസ്റ്റിൽ

വ​ർ​ക്ക​ല: വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​ന്നാം പ്ര​തി​യാ​യ യു​വാ​വ്​ അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല രാ​മ​ന്ത​ളി ബി​സ്മി​യ മ​ൻ​സി​ലി​ൽ അ​ർ​ഷാ​ദ് (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ർ​ഷാ​ദി​ന്‍റെ ബ​ന്ധു​വാ​യ പെ​ൺ​കു​ട്ടി​ക്ക്​ ന​ൽ​കി​യ വി​വാ​ഹ​വാ​ഗ്ദാ​ന​ത്തി​ൽ നി​ന്ന്​ പി​ന്മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ അ​ർ​ഷാ​ദും ഒ​മ്പ​തം​ഗ സം​ഘ​വും ത​ന്നെ​യും മ​ക്ക​ളെ​യും ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്ന്​ ഹ​രി​ഹ​ര​പു​രം ന​ന്ദ​ന​ത്തി​ൽ ശാ​ലി​നി ​െപാ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ശാ​ലി​നി​യു​ടെ മൂ​ത്ത മ​ക​ൻ ന​ന്ദു മ​തം​മാ​റി വി​വാ​ഹം ക​ഴി​ക്കാ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യം മൂ​ല​മാ​ണ് വീ​ടു​ക​യ​റി ആ​ക്ര​മി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത​തെ​ന്നും പ​രാ​തി​യി​ലു​ണ്ട്. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് ആ​ക്ര​മ​ണം. വീ​ട്ടി​​ലെ ഫ​ർ​ണി​ച്ച​ർ ന​ശി​പ്പി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Home invasion-One person was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.