ഇതരസം​സ്ഥാ​ന​ക്കാ​ര​ൻ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്ന്​ വ​ർ​ക്ക​ല പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത തോ​ക്കു​ക​ൾ

വാടകവീട്ടില്‍ നിന്ന് തോക്കുകള്‍ പിടിച്ചെടുത്തു; പൊലീസ് അന്വേഷണം തുടങ്ങി

വ​ര്‍ക്ക​ല: വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് താ​മ​സി​ക്കു​ന്ന​വ​രി​ല്‍നി​ന്ന് തോ​ക്കു​ക​ള്‍ ക​ണ്ടെ​ടു​ത്തു. ര​ണ്ട് എ​യ​ര്‍ പി​സ്​​റ്റ​ളു​ക​ളും ഒ​രു എ​യ​ര്‍ ഗ​ണ്ണും ക്ലോ​റോ​ഫോം കു​പ്പി​യു​മാ​ണ്​​ ക​ണ്ടെ​ത്തി​യ​ത്. പു​ന്ന​മൂ​ട് ഇ​ട​പ്പ​റ​മ്പി​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം അ​ല​ക്കാ​ട് റോ​ഡി​ലെ വീ​ടാ​ണ് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​ന്‍ ഉ​ള്‍പ്പെ​ട്ട സം​ഘം വാ​ട​ക​ക്ക്​ എ​ടു​ത്ത​ത്.​ ര​ത്‌​ന​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രാ​ണെ​ന്നാ​ണ് പൊ​ലീ​സി​െൻറ പ്ര​ഥ​മി​ക നി​ഗ​മ​നം. വ​ർ​ക്ക​ല പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ശ​നി​യാ​ഴ്ച സ​ന്ധ്യ​യോ​ടെ കു​ര​യ്ക്ക​ണ്ണി തി​ന​വി​ള ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സം​ഘ​ര്‍ഷം ന​ട​ന്നി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​െൻറ അ​ന്വേ​ഷ​ണ​ത്തി​നി​ടെ പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ട​പ്പ​റ​മ്പി​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വീ​ട് റെ​യ്ഡ് ചെ​യ്ത​ത്.

പൊ​ലീ​സ് എ​ത്തു​മ്പോ​ള്‍ ഈ ​വീ​ട്ടി​ല്‍ 10 പേ​രു​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന എ​ട്ടു​പേ​രെ വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​നാ​യി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്. വീ​ട് വാ​ട​ക​ക്ക്​ എ​ടു​ത്തു​ന​ല്‍കി​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന മ​നു​വി​നെ​യും പൊ​ലീ​സ് ചോ​ദ്യം​ചെ​യ്യു​ന്നു​ണ്ട്.

Tags:    
News Summary - Guns seized from rented house; Police have launched an investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.