Posted On
date_range Updated On
date_range വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി തേച്ച ശേഷം മാല കവർന്നു
വർക്കല: വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി തേച്ച ശേഷം മാല കവർന്നു.അയന്തി വള്ളൂർ വീട്ടിൽ രാജേന്ദ്രനാശാരിയുടെ ഭാര്യയുടെ മാലയാണ് കവർന്നത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. പ്രഭാത കൃത്യങ്ങൾക്കായി പുറത്തിറങ്ങിയ വീട്ടമ്മയാണ് ആക്രമണത്തിന് ഇരയായത്.വീട്ടമ്മ ബഹളമുണ്ടാക്കിയതിനിടെ നടന്ന പിടിവലിക്കിടെ മാലയുടെ പകുതിയോളം പൊട്ടിച്ചെടുത്താണ് മോഷ്ടാവ് കടന്നുകളഞ്ഞത്. വർക്കല പോലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.