പൊലീസ് ചമഞ്ഞ് തുണിക്കടകളിൽ തട്ടിപ്പ്; യുവാവ്​ അറസ്​റ്റിൽ

വ​ർ​ക്ക​ല: പൊ​ലീ​സ് ച​മ​ഞ്ഞ് തു​ണി​ക്ക​ട​ക​ളി​ൽ​നി​ന്ന്​ ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വാ​വ് അ​റ​സ്​​റ്റി​ലാ​യി. പോ​രേ​ടം മി​ഥി​ലാ​ജ് മ​ൻ​സി​ലി​ൽ മി​ഥി​ലാ​ജ് (32) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

വ​ർ​ക്ക​ല​യി​ലെ പ്ര​മു​ഖ തു​ണി​ക്ക​ട​ക​ളി​ലാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. വ​സ്ത്ര​ങ്ങ​ൾ എ​ടു​ത്ത ശേ​ഷം കാ​ഷ് കൗ​ണ്ട​റി​ലെ​ത്തി എ.​ടി.​എം കാ​ർ​ഡി​ൽ പ​ണ​മി​ല്ലെ​ന്നും വ​ർ​ക്ക​ല സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ര​നാ​ണെ​ന്നും അ​ടു​ത്ത​ദി​വ​സം പ​ണ​മെ​ത്തി​ക്കാ​മെ​ന്നും പ​റ​ഞ്ഞാ​ണ് ക​ട​ന്ന​ത്. വ​ർ​ക്ക​ല​യി​ൽ ര​ണ്ട് തു​ണി​ക്ക​ട​ക​ളി​ൽ നി​ന്നും ര​ണ്ടാ​യി​രം രൂ​പ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ളാ​ണ് ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​ത്.

പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു. വ​ർ​ക്ക​ല സി.​ഐ ദ്വി​ജേ​ഷ്, എ​സ്.​ഐ​മാ​രാ​യ സേ​തു​കു​മാ​ർ, ലാ​ൽ, എ.​എ​സ്.​ഐ​മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ഫാ​റൂ​ഖ് എ​ന്നി​വ​രാ​ണ്​ പ്ര​തി​യെ അ​റ​സ്​​റ്റ്​​ ചെ​യ്​​ത​ത്.

Tags:    
News Summary - fraud at textile shops pretended as police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.