Posted On
date_range Updated On
date_range ബുള്ളറ്റ് കത്തിച്ചതായി പരാതി
വർക്കല: ബി.ജെ.പി പ്രദേശികനേതാവിെൻറ വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റ് കത്തിച്ചു. രാഷ്ട്രീയവൈരാഗ്യമെന്ന് പരാതി. കോവൂർ പാളയംകുന്ന് പൊയ്കവിള വീട്ടിൽ ഷൈജുവിെൻറ ബുള്ളറ്റാണ് കത്തിയത്. ശനിയാഴ്ച പുലർച്ച ഒന്നോടെയായിരുന്നു സംഭവം. ടൈൽസ് പണിക്കാരനാണ് ഷൈജു. പുലർച്ച ജനാലച്ചില്ലുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണെത്ര ഷൈജു ഉണർന്നത്. അയൽക്കാരുടെ സഹായത്തോടെ തീ കെടുത്തിയെങ്കിലും വാഹനത്തിന് സാരമായ തകരാറുണ്ട്. അയിരൂർ പൊലീസിൽ ഷൈജു പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.