Posted On
date_range Updated On
date_range നിരവധി കേസുകളിലെ പ്രതികൾ പിടിയിൽ
ആറ്റിങ്ങൽ: നിരവധി കേസുകളിൽ പ്രതികളായ മൂന്നുപേരെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ആറ്റിങ്ങൽ വേളാർകുടി (എ.സി.എ.സി നഗർ) എം.എസ്. നിവാസിൽ ആകാശ് (23), തിരുവനന്തപുരം ആറ്റുകാൽ സ്വദേശി ഒറ്റപ്ലാംമൂട് ചൂട്ടുതരുന്ന വീട്ടിൽ വാടകക്ക് താമസിക്കുന്ന മിഥുൻ (22), കടുവയിൽ ശ്രീജ ഭവനിൽ ജിജോ (20 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കടുവയിൽ സുരേഷ് പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന രണ്ടേക്കർ വാഴകൃഷി വെട്ടിനശിപ്പിച്ച കേസിലാണ് ഇവർ ഇപ്പോൾ പിടിയിലായത്. ഇവരുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ പിടിച്ചുപറി, കവർച്ച, അടിപിടി തുടങ്ങി നിരവധി കേസുണ്ടെന്ന് സി.ഐ പ്രതാപചന്ദ്രൻ പറഞ്ഞു. എസ്.ഐമാരായ രാജേന്ദ്രൻ നായർ, രാധാകൃഷ്ണൻ, പൊലീസുകാരായ ബിനോജ്, സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.