അപകടത്തിൽ തകർന്ന കാറുകൾ
Posted On
date_range Updated On
date_range ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് കുടുംബാംഗങ്ങളായ നാലു പേർക്ക് പരിക്ക്
കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം വലിയ പള്ളിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. നാവായിക്കുളത്ത് നിന്ന് കല്ലമ്പലം ഭാഗത്തേക്ക് വന്ന കാറിൽ എതിർ ദിശയിൽ സ്വകാര്യ ബസ്സിനെ മറികടന്ന് അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു.
നാവായിക്കുളം പണയിൽ വീട്ടിൽ കല (40), മക്കളായ ശങ്കർ (20), ആര്യ (12), കലയുടെ സഹോദരിയുടെ മകൾ കീർത്തന (11) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ ഒരു ബൈക്ക് യാത്രികനും പരിക്കേറ്റു.
കാറുകളുടെ മുൻഭാഗം പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. പരിക്കേറ്റവരെ ചാത്തമ്പറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലമ്പലം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.