പിടിച്ചെടുത്ത കഞ്ചാവും ഇലക്​ട്രോണിക്​ ത്രാസും

കഞ്ചാവുമായി രണ്ട്​ യുവാക്കള്‍ പിടിയില്‍

അമ്പലത്തറ: വില്‍പനക്കായി ലോഡ്​ജ്​ മുറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നരക്കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. പാപ്പനംകോട് പൂഴികുന്ന് സ്വദേശി ആന്‍സണ്‍ (23), തിരുമല വേട്ടമുക്ക് സ്വദേശി കൃഷ്​ണകാന്ത് (24) എന്നിവരാണ് പൂന്തുറ പൊലീസ് പിടിയിലായത്.

തിരുവല്ലം പൊലീസ് എല്‍.പി.എസ് സ്കൂള്‍ ജങ്​ഷനില്‍ വാഹന പരിശോധന നടത്തുന്നതിനിടെ കാറിലെത്തിയ ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തി. തുടർന്ന്​ ഇവരുടെ കൈകളില്‍നിന്ന്​ കഞ്ചാവ് നിറച്ച സിഗരറ്റ് പൊലീസ് ക​െണ്ടത്തി. തിരുവല്ലം സ്​റ്റേഷനിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനിടെ ഷര്‍ട്ടി​െൻറ പോക്കറ്റില്‍നിന്ന്​ തിരുവല്ലം ഇടയാര്‍ ഭാഗത്തെ ഒരു സ്വകാര്യലോഡ്​ജിലെ റൂമി​െൻറ താക്കോല്‍ കണ്ടു.

കൂടുതല്‍ സംശയം തോന്നിയ തിരുവല്ലം പൊലീസ് ലോഡ്​ജി​െൻറ അധികാരപരിധി വരുന്ന പൂന്തുറ പൊലീസിന് വിവരം കൈമാറി. ഉടന്‍തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി മുറി തുറന്ന് പരിശോധിച്ചപ്പോള്‍ വില്‍പനക്കായി ​െവച്ചിരുന്ന മൂന്നുകിലോ കഞ്ചാവും ഇലക്​ട്രോണിക്​ ത്രാസും ക​ണ്ടെത്തുകയായിരുന്നു. ഇതോടെ ഇവരെ പൂന്തുറ പൊലീസിന് കൈമാറി. പൂന്തുറ പൊലീസ് കേസ് രജിസ്​റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടുള്ളതായാണ്​ സൂചന.

Tags:    
News Summary - two young men caught with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.