Posted On
date_range Updated On
date_range വൈദ്യുതി കമ്പിയിൽ തട്ടി മരച്ചില്ലകൾ; ഭീതിയോടെ യാത്രക്കാർ
തിരുവനന്തപുരം: വഴിയാത്രക്കാർക്ക് ഭീഷണിയായി കൂറ്റൻ മരം. പേട്ട നാലുമുക്ക് ജങ്ഷനിലാണ് അപകടകരമായ നിലയിലുള്ള മരം. കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ മര ശിഖരങ്ങൾ വൈദ്യുതി ലൈനിൽ ഉരസി വഴിയാത്രക്കാരുടെ ദേഹത്ത് തീപ്പൊരി വീണിരുന്നു.
സിഗ്നൽ പോയന്റായതിനാൽ വാഹന യാത്രക്കാർ കാത്തുനിൽക്കുന്ന ഭാഗത്താണ് മരം വൈദ്യുതി ലൈനുമായി ചേർന്നുനിൽക്കുന്നത്. സമീപത്തായി പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്നത് യാത്രക്കാരെയും സമീപത്തെ വ്യാപാരികളെയും കൂടുതൽ ആശങ്ക സൃഷ്ടിക്കുകയാണ്. വൻ അപകടം ഉണ്ടാകുന്നതിന് പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് നാട്ടുകാരും കച്ചവടക്കാരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.