തിരുവനന്തപുരം: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു. വൈകീട്ട് മൂന്നു മുതല്‍ മണക്കാട്, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി, തമ്പാനൂര്‍, പവര്‍ഹൗസ് റോഡ് എന്നീ ഭാഗങ്ങളിലും അനുബന്ധ റോഡുകളിലുമാണ് ഗതാഗത നിയന്ത്രണം.
സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പാറശ്ശാല, നെയ്യാറ്റിന്‍കര, നേമം, കോവളം, ചാല, വെള്ളറട എന്നീ ഭാഗങ്ങളില്‍നിന്ന് പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ പ്രവര്‍ത്തകരെ ഇറക്കിയശേഷം ആറ്റുകാല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലും, കാട്ടാക്കട ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ പ്രവര്‍ത്തകരെ ഇറക്കിയശേഷം ചാല ഗേള്‍സ് ഹൈസ്കൂള്‍ ഗ്രൗണ്ടിലും, വിളപ്പില്‍ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ പ്രവര്‍ത്തകരെ ഇറക്കിയശേഷം ചാല ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.
വിതുര, നെടുമങ്ങാട്, പേരൂര്‍ക്കട ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ പ്രവര്‍ത്തകരെ ഇറക്കിയശേഷം എസ്. എം. വി സ്കൂള്‍ കോമ്പൗണ്ടിലും കിളിമാനൂര്‍, വെഞ്ഞാറമൂട്, വര്‍ക്കല, കഴക്കൂട്ടം, മംഗലപുരം, ആറ്റിങ്ങല്‍ എന്നീ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ പ്രവര്‍ത്തകരെ ഇറക്കിയ ശേഷം ഈഞ്ചക്കല്‍ ബൈപാസ് റോഡിനു സമീപവുമാണ് പാര്‍ക്ക് ചെയ്യേണ്ടത്.
പ്രവർത്തകർ ജാഥ കഴിഞ്ഞതിനുശേഷം വാഹന പാർക്കിങ് സ്ഥലത്തെത്തി തിരികെ പോകേണ്ടതാണ്. നഗരത്തിലെ ഫോർട്ട്, തമ്പാനൂർ, കരമന, വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധികളിലുള്ള മെയിൻ റോഡുകളിൽ ഒരു കാരണവശാലും പാർക്കിങ് അനുവദിക്കില്ല.
അനധികൃത പാർക്കിങ് ശ്രദ്ധയിൽപെട്ടാൽ വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടികൾ സ്വീകരിക്കും. പൊലീസ് ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും ട്രാഫിക് സംബന്ധമായ പരാതികളും നിർദേശങ്ങളും 9497987002, 9497987001 എന്നീ ഫോൺ നമ്പറുകളിൽ പൊതുജനങ്ങൾക്ക് അറിയിക്കാമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.