tr

എൻ.എസ്​.ക്യു.എഫ്​ കോഴ്സുകളിലേക്ക് പ്രവേശനം നെടുമങ്ങാട്: പനവൂർ പി.എച്ച്​.എം​.കെ.എം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ തൊഴിൽ സാധ്യതയുള്ള എൻ.എസ്​.ക്യു.എഫ്​ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഹയർ സെക്കൻഡറി പഠനത്തോടൊപ്പം ദേശീയ നൈപുണ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ രണ്ട് അന്താരാഷ്​്ട്ര അംഗീകൃത കോഴ്സുകളിലേക്ക് ഓൺലൈനിലൂടെ അപേക്ഷിക്കാം. സ്കൂളിൽ ആരംഭിച്ച ഹെൽപ് ഡെസ്കിലൂടെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സംശയ നിവാരണം നടത്താം. നിലവിലെ എം.എൽ.ടി കോഴ്സ് എഫ്. എച്ച്. ഡബ്ല്യു (ഫ്രണ്ട്ലൈൻ ഹെൽത്ത്‌ വർക്കർ -കോഴ്സ് കോഡ് -31) എന്നും സി.എസ്​.​െഎ.ടി കോഴ്സ് ജെ.എസ്.ഡി (ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ -കോഴ്സ് കോഡ് -13 എന്നും മാറിയിട്ടുണ്ട്. 30 സീറ്റുകൾ വീതമാണുള്ളത്. ഹെൽപ് ലൈൻ നമ്പറുകൾ: 9447796591, 9447091770, 9400931502.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.