തിരുവനന്തപുരം: 50 കോടി രൂപയുടെ ടോട്ടൽ ഫോർ യു നിക്ഷേപ തട്ടിപ്പ് കേസിലെ ഓരോ പരാതികൾക്കും വെവ്വേറെ കുറ്റപത്രം സമർപ്പിക്കണമെന്നാവശ്യപ്പെട്ട് കേസിലെ ഏഴും എട്ടും പ്രതികൾ നൽകിയ പുനഃപരിശോധന ഹരജി തള്ളി. 10 വർഷം പഴക്കമുള്ള തട്ടിപ്പ് കേസിെൻറ വിചാരണ അന്തിമഘട്ടത്തിലാണ്. ആ സാഹചര്യത്തിൽ വിചാരണ നടപടികൾ നിർത്തി െവച്ച കേസിൽ പുതിയ കുറ്റപത്രം സമർപ്പിക്കുന്നത് കേസ് നടപടികൾ അന്തിമമായി നീട്ടിക്കൊണ്ടുപോകാൻ ഇടയാക്കുമെന്ന നിരീക്ഷണത്തോടെയാണ് പുനഃപരിശോധന ഹരജി തിരുവനന്തപുരം നാലാം അഡീ.സെഷൻസ് കോടതി ജഡ്ജി കെ. ലില്ലി തള്ളിയത്.
തട്ടിപ്പിനിരയായവർ എല്ലാവരും സംസ്ഥാനത്തുള്ളവരാണ്. 200ൽപരം പരാതിക്കാർ ഉണ്ടായിരുന്ന കേസിൽ എല്ലാവരെയും സാക്ഷികളാക്കിയാണ് കേസിൽ കുറ്റപത്രങ്ങൾ അന്വേഷണ സംഘം സമർപ്പിച്ചിട്ടുള്ളത്. കേസിലെ ഒരു പ്രതി കുറ്റം സമ്മതിച്ച് കോടതി ശിക്ഷ അനുഭവിച്ചു. ഈ സാഹചര്യത്തിൽ 10 വർഷത്തിനു മുകളിൽ പഴക്കമുള്ള കേസിൽ വ്യത്യസ്ത കുറ്റപത്രം വേണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു. ഏഴും എട്ടും പ്രതികളായ ഹേമലത, ലക്ഷ്മി മോഹൻ എന്നിവരാണ് കോടതിയിൽ ഹരജി നൽകിയത്. നേരത്തേ പ്രതികൾ ഇൗ ആവശ്യം ഉന്നയിച്ച് നൽകിയ ഹരജി വിചാരണക്കോടതി തള്ളിയിരുന്നു ഇതിനെത്തുടർന്നാണ് പ്രതികൾ ജില്ല കോടതിയെ സമീപിച്ചത്. 2007 ഏപ്രിൽ 30 മുതൽ 2008 ആഗസ്റ്റ് 20 വരെയാണ് കേസിനാസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.