ശുഭയാത്ര’ ട്രാഫിക് ബോധവത്​കരണ കാമ്പയിനില്‍ ഹെല്‍മറ്റും സമ്മാനപ്പൊതികളും

നൽകുന്നു

ഹെല്‍മറ്റും സമ്മാനപ്പൊതികളും നല്‍കി എസ്.പി.സിയും ​െപാലീസും

വെ​ള്ള​റ​ട: ട്രാ​ഫി​ക് നി​യ​മ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്​ വെ​ള്ള​റ​ട വി.​പി.​എം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ എ​സ്.​പി.​സി വി​ദ്യാ​ര്‍ഥി​ക​ള്‍ വെ​ള്ള​റ​ട പാ​റ​ശ്ശാ​ല റോ​ഡി​ല്‍ 'ശു​ഭ​യാ​ത്ര'​ട്രാ​ഫി​ക് ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചു. വെ​ള്ള​റ​ട ​െപാ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ എ​സ്.​എ​ച്ച്.​ഒ എം.​ആ​ര്‍. മൃ​ദു​ല്‍കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ല്‍ അ​ഞ്ഞൂ​റോ​ളം വാ​ഹ​ന​ങ്ങ​ള്‍ കു​ട്ടി​ക​ള്‍ പ​രി​ശോ​ധി​ച്ചു.

ട്രാ​ഫി​ക് നി​യ​മ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ച്ച് വ​രു​ന്ന യാ​ത്ര​ക്കാ​ര്‍ക്ക് സ​മ്മാ​ന​പ്പൊ​തി​ക​ള്‍ ന​ൽ​കി. നി​യ​മം പാ​ലി​ക്കാ​തെ വ​രു​ന്ന യാ​ത്ര​ക്കാ​രെ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ള്‍ പ​റ​ഞ്ഞു മ​ന​സ്സി​ലാ​ക്കി. ഹെ​ല്‍മ​റ്റ് ധ​രി​ക്കാ​തെ വ​ന്ന 60 വ​യ​സ്സ് ക​ഴി​ഞ്ഞ യാ​ത്ര​ക്കാ​ര്‍ക്ക് വെ​ള്ള​റ​ട സ്‌​ക​യി​ല്‍ കോ​ണ്‍സ​പ്റ്റ് ഇ​ല​ക്ട്രി​ക് ബൈ​ക്ക് ഷോ ​റൂം ന​ൽ​കി​യ ഹെ​ല്‍മ​റ്റും കു​ട്ടി​ക​ള്‍ കൈ​മാ​റി. വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പി​ന്തു​ണ​യു​മാ​യി വെ​ള്ള​റ​ട ​െപാ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ എ​സ്.​ഐ ആ​ന്റ​ണി ജോ​സ​ഫ് നെ​റ്റോ, സി​വി​ല്‍ ​െപാ​ലീ​സ്​ ഓ​ഫി​സ​ര്‍മാ​രാ​യ പ്ര​ദീ​പ്, ദീ​പു എ​സ്. കു​മാ​ര്‍, പ്ര​ജീ​ഷ്, സ​ന​ല്‍ എ​സ്. കു​മാ​ര്‍, നി​ത്യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - SPC and Police provided helmets and gift bags

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.