ആലപ്പുഴ സ്വദേശിയെ നെയ്യാർ ജലാശയത്തിൽ കാണാതായി

കാ​ട്ടാ​ക്ക​ട: കു​ളി​ക്കാ​നി​റ​ങ്ങി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യെ നെ​യ്യാ​ർ ജ​ലാ​ശ​യ​ത്തി​ൽ കാ​ണാ​താ​യി. ആ​ല​പ്പു​ഴ കി​ഴ​ക്കും​മു​റി തെ​ക്കേ​ക്ക​ര ബീ​ന വി​ല്ല​യി​ൽ ബീ​ന​യു​ടെ മ​ക​ൻ മോ​ബി​ൻ മോ​ന​ച്ച​നെ​യാ​ണ് (29) കാ​ണാ​താ​യ​ത്.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 6.30 ഓ​ടെ​യാ​ണ് സം​ഭ​വം. മ​ര​ക്കു​ന്ന​ത്തി​ന​ടു​ത്ത് റി​സ​ര്‍വോ​യ​റി​ല്‍ കു​ളി​ക്കാ​നാ​യി നാ​ല് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം എ​ത്തി​യ മോ​ബി​ൻ ജ​ലാ​ശ​യ​ത്തി​ലേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന മ​ര​ക്കൊ​മ്പി​ൽ ഇ​രി​ക്ക​വേ കാ​ൽ വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.​

മോ​ബി​ന്​ നീ​ന്ത​ൽ വ​ശ​മി​ല്ലാ​യി​രു​ന്നു. പൊ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് ജ​ലാ​ശ​യ​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. രാ​ത്രി​യാ​യ​തി​നാ​ല്‍ തി​ര​ച്ചി​ല്‍ നി​ര്‍ത്തി. നെ​യ്യാ​ർ​ഡാം ശി​വാ​ന​ന്ദ​യോ​ഗ ആ​ശ്ര​മ​ത്തി​ൽ യോ​ഗ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​ണ് മോ​ബി​ൻ. തി​ര​ച്ചി​ല്‍ ഞാ​യ​റാ​ഴ്ച​ രാ​വി​ലെ പു​ന​രാ​രം​ഭി​ക്കും. 

Tags:    
News Summary - native of Alappuzha has gone missing in the Neyyar reservoir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.