പോത്തൻകോട്: തിരുവനന്തപുരം പോത്തൻകോട് ബേക്കറി ഉടമക്ക് വെട്ടേറ്റു. അൽഹാനി ബേക്കറി നടത്തുന്ന ഷാഹുൽ ഹമീദിനാണ് വെട്ടേറ്റത്. ആക്രമണം നടത്തിയ ബീമാപള്ളി സ്വദേശിയും നന്നാട്ടുകാവ് വാടകക്ക് താമസിക്കുന്ന അനീഷിന് (26) തലക്ക് പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ബേക്കറിയിൽ ഷവർമ വെട്ടുന്ന കത്തി അനീഷ് എടുത്തു പുറത്ത് കൊണ്ടുപോയി.
ഷാഹുൽഹമീദ് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. മടങ്ങിപ്പോയ അനീഷ് ഉടൻ കത്തിയുമായി എത്തി ആക്രമിച്ചു. കത്തി കൊണ്ട് തലയ്ക്കും കൈയ്ക്കും മുറിവുകളുണ്ടായി. ഇതുകണ്ട ബേക്കറിയിലെ ജീവനക്കാരും അനീഷുമായി പിടിവലി ഉണ്ടായി. നിലത്ത്വീണ അനീഷിന്റെ തലയിൽ കടയിൽ ഉണ്ടായിരുന്ന ഷീറ്റ് കൊണ്ട് മുറിവുണ്ടായി. നാട്ടുകാർ എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷാഹുൽ ഹമീദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. കടയിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.