മാനസികാസ്വാസ്ഥ്യമുള്ള വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ആംബുലന്‍സ് തടഞ്ഞുവെച്ചു
നേമം: മാനസികാസ്വാസ്ഥ്യമുള്ള വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനെച്ചൊല്ലി തര്‍ക്കം. ഒടുവില്‍ ഇവരുമായി എത്തിയ ആംബുലന്‍സ് ആശുപത്രി അധികൃതര്‍ തടഞ്ഞുവെച്ചു.
ഇന്നലെ വൈകുന്നേരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലാണ് സംഭവമുണ്ടായത്. രാവിലെ 11 മുതല്‍ ഊരൂട്ടമ്പലം ഭാഗത്ത് 65 വയസ്സ് പ്രായം വരുന്ന ഒരു സ്ത്രീ കറങ്ങിനടക്കുന്നെന്നും ഗോവിന്ദമംഗലം, വലിയറത്തല, ശിവജിപുരം എന്നിവിടങ്ങളിലെത്തി വാഹനങ്ങള്‍ക്കും ആള്ക്കാരുടെനേരെയും കല്ലെറിയുന്നെന്നും വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മറുകില്‍ പെരുമാന വാര്‍ഡ് മെംബര്‍ ബി. ഗിരീശന്, വലിയറത്തല വാര്‍ഡ് മെംബര്‍ സജികുമാര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. ഇവര്‍ അറിയിച്ച് മാറനല്ലൂര്‍ പൊലീസും നരുവാമൂട് പൊലീസും ഇവിടെയെത്തി.
സ്ത്രീയെ വാര്‍ഡ് മെംബര്‍മാര്‍തന്നെ കൊണ്ടുപോകണമെന്ന് പൊലീസ് പറഞ്ഞതായി ഇവര്‍ പറയുന്നു. തുടര്‍ന്ന് മെംബര്‍മാര്‍ സ്ത്രീയെ ആംബുലന്‍സില്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വൈകുന്നേരം അഞ്ചോടെ എത്തിച്ചു. എന്നാല്‍, പൊലീസ് സ്റ്റേഷനില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ അഡ്മിറ്റ് ചെയ്യാനാകൂ എന്നായി ആശുപത്രി അധികൃതര്‍. ഒടുവില്‍ ഇവര്‍ സ്ത്രീയെ കൊണ്ടുവന്ന ആംബുലന്‍സ് ഏറെനേരം തടഞ്ഞിട്ടു. മെംബര്‍മാരുടെ ഇടപെടലിലൂടെ ഒടുവില്‍ ഇവര്‍ തങ്ങളുടെ വിലാസം നല്‍കിയതോടെ ആശുപത്രി അധികൃതര്‍ വയോധികയെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പൊലീസും ആശുപത്രി അധികൃതരും നിസ്സഹകരണ മനോഭാവമാണ് കാട്ടിയതെന്ന് വാര്‍ഡ് മെംബര്‍മാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.